കോഴിക്കോട് ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിലെ കണ്ണങ്കര എന്ന സ്ഥലത്താണ് ചരിത്ര പ്രസിദ്ധമായ ഇച്ചന്നൂർ ശ്രീ വൈശ്രവണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈശൻ ഊര് എന്ന പേര് ലഭിച്ചത് ഈശന്നൂരും പിന്നീട് ഇച്ചന്നൂരും ആയിത്തീർന്നു എന്ന് പറയപ്പെടുന്നു.
സ്വരൂപ വിഗ്രഹത്തോടു കൂടിയ വൈശ്രവണനെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിഠിച്ച ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രം ഇതാന്നെന്ന് പറയപ്പെടുന്നു.(ശൈവ വൈഷ്ണവ സമ്മേളിതമാണ് ഇവിടുത്തെ വൈശ്രവണ പ്രതിഷ്ഠ.)
പ്രധാന ദേവനായ വൈശ്രവണന്റെ ശ്രീ കോവിലിന്റെ തെക്ക് ഭാഗത്ത് ദക്ഷിണാമൂർത്തി, കുടവയറില്ലാത്ത ഗണപതി എന്നിവർ ഉപദേവന്മാരായി തെക്കോട്ട് ദർശനമരുളുന്നു. ചുറ്റമ്പലത്തിന് പുറത്ത് കളത്രപുത്ര സമേതനായ ശാസ്താവിനെ കിഴക്ക് ദർശനമായി പ്രതിഷഠിച്ചിട്ടുണ്ട്
No Events for next 2 days