AVANAMCODE SREE SARASWATHY TEMPLE
Avanamkode Saraswati Temple is a famous Swayambhu Saraswati Temple, one of the 108 forts dedicated to Adi Shankaracharya Swamy and built by Parasurama. Temple located near Nedumbassery Airport of Ernakulam district in Kerala.
Annadhanam Vijayadheshami Dhivasam
50000
Add to cart
Divasa Pooja
1000
Add to cart
Ganapathy Homam
100
Add to cart
Janma Nakshathra Pooja
250
Add to cart
Japicha Charadu
20
Add to cart
Kadhalikula Samarppanam ( Every day )
500
Add to cart
Mala
30
Add to cart
Malar Para
100
Add to cart
Naavu, Mani, Naarayam
70
Add to cart
Ney ( Dravya Samarppanam ) ( 2 KG )( Every day )
1000
Add to cart
Ney Vilakku
30
Add to cart
Niramala Chuttuvilakku Durgashttami, Mahanavami, Vijayadheshami Dhivasangalil
5000
Add to cart
Niramala Chuttuvilakku ( Every day )
3000
Add to cart
Oru Chakku Ari ( Dravya Samarppanam ) ( 50 KG ) ( Every day )
2000
Add to cart
Oru Chakku Sharkkara ( Dravya Samarppanam ) ( 50 KG ) ( Every day )
2500
Add to cart
Oru Dhivasathe Annadhanam Durgashttami, Mahanavami, Vijayadheshami Dhivasangalil
20000
Add to cart
Oru Dhivasathe Annadhanam ( Every day )
10000
Add to cart
Oru Dhivasathe Sangeetha Paripaadikal and Trophykal ( Every day )
5000
Add to cart
Oru Dhivasathe Visheshal Poojakal Durgashttami, Mahanavami, Vijayadheshami Dhivasangalil
20000
Add to cart
Oru Dhivasathe Visheshal Poojakal ( Every day )
10000
Add to cart
Oru Patta Enna ( Dravya Samarppanam ) ( 15 KG )( Every day )
2000
Add to cart
Payasam
100
Add to cart
Pazham Nivedhyam
30
Add to cart
Poovankula Samarppanam ( Every day )
500
Add to cart
Prathal Vijayadheshami Dhivasam
10000
Add to cart
Saraswatha Ghritham ( Sevikkanulla Ney )
150
Add to cart
Saraswatha Pushpanjali
30
Add to cart
Sharkkara Nivedhyam
30
Add to cart
Thrimadhuram
30
Add to cart
Vella Nivedhyam
30
Add to cart
Vidhyarambham ( Every day )
400
Add to cart
Vidyavageeshwari Pooja
200
Add to cart

About Temple

Avanamkode Saraswati Temple is a famous Swayambhu Saraswati Temple, one of the 108 forts dedicated to Adi Shankaracharya Swamy and built by Parasurama. Temple located near Nedumbassery Airport of Ernakulam district in Kerala. The deity was found and worshiped on the rock of the Parasurama temple on the Pooyam day of the malayalam month of Mithunam. A portion of the rock is visible below the mandapam in the presence of this Saraswati, who can mark his daily education. That part of the rock is worshiped as the lion, the vehicle of Saraswati.
Along with Goddess Saraswati, Lord Shiva and Lord Ganesha are worshiped in the main temple as deities. There is also the presence of Parasurama who performs tapas in the mandapam. The only specialty of this temple is the offering of tongue, mani and narayam walking. Students and artists make this offering on a daily basis as this dedication is important for speech, hearing and writing ability. For the Goddess, jaggery offerings, kadumpayasa and lotus offerings are important. Also available from the temple is ayurvedic ghee, Saraswat Ghritam, which can be served after chanting the Saraswati mantra.
Karthika Vilakku in Vrishchika month and Navratri in Kanni are special. Pooram is in the month of Meenam. The flag will be flown ten days in advance in the manner of six on the day of the answer. Tantri is Raman Namboodiripad from Tharanallur, Kidangassery.
There is a sub temple near the temple called Ramanchira Temple. The temple is dedicated to Sastha and Bhadrakali.

ആവണംകോട് സരസ്വതി ക്ഷേത്രം

ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയ ആവണംകോട്
സരസ്വതി ക്ഷേത്രം പഠനപുരോഗതിക്ക് ഏറെ പ്രശസ്തികേട്ട
ആരാധനാലയമാണ്. വിദ്യയുടെ അധിദേവതകളായ ആദിഗുരു
ദക്ഷിണാമൂർത്തിയും ഗണപതിയും സരസ്വതിയും സമ്മേളിക്കുന്ന
ഇവിടെ വിദ്യാരംഭം നിത്യവും നടന്നുവരുന്നു എന്ന പ്രത്യേകതയുമുണ്ട്.
 
നവരാത്രി ദിനങ്ങളിൽ ‍ ആയിരക്കണക്കിന് ഭക്തർ സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്നായി ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു.
സംഗീതാരാധന, നൃത്തപരിപാടികൾ ‍ ഇവയ്ക്കു പുറമെ വിവിധ
കലകളുടെ അരങ്ങേറ്റവും ഈ കാലയളവില്‍ ഇവിടെ നടക്കുന്നു.
ആയിരത്തിലധികം കുരുന്നുകൾ ഹരിശ്രീ കുറിക്കുന്നു.
ഉന്നതവിജയവും കുടുംബ ഐശ്വര്യവും ലഭിക്കുന്നതിന് വിശേഷാൽ
നവരാത്രി പൂജകളും വഴിപാടുകളും അന്നദാനവും നടത്തുന്നു.
 
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ
ദേവി. 108 ദുർഗ ക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. 1200
വർ‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ല.
ദേവീചൈതന്യം ഉൾക്കൊള്ളുന്ന ഒരു ശില മാത്രമാണുള്ളത്.
മിഥുനമാസത്തിലെ പൂയ്യം നാളിൽ പരശുരാമനാണ് സ്വയംഭൂവായ
ദേവീചൈതന്യം ഇവിടെ കണ്ടെത്തിയതെന്നാണു വിശ്വാസം. ആ
ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്. പടിഞ്ഞാറോട്ടു
ദർശനമായിരിക്കുന്ന ദേവിയെ സാധാരണ ദിവസങ്ങളിൽ
വെളളിഗോളകയാണ് അണിയിക്കുക. വിശേഷദിനങ്ങളിൽ
സ്വര്‍ണഗോളകയും.
നമസ്‌കാരമണ്ഡപത്തിന് താഴെ ദക്ഷിണാമൂർത്തി, ഗണപതി,
വാഹനം (സിംഹം) ദേവിക്ക് അഭിമുഖമായി ഇരിക്കുന്നു. ക്ഷേത്രത്തിന്
പുറത്ത് സ്ഥിതിചെയ്യുന്ന രാമൻ ചിറ ക്ഷേത്രത്തിൽ ഭദ്രകാളി,
ശ്രീധര്‍മ്മശാസ്താവ് എന്നിവര്‍ കിഴക്കോട്ട് ദര്‍ശനമായി
കുടികൊള്ളുന്നു. വിശേഷാല്‍ പൂജകളും കടുംപായസവും ഇവിടെ
പ്രധാനം. പ്രാചീന അനുഷ്ഠാനകലയായ മുടിയേറ്റ് മീനമാസത്തിലെ
താലപ്പൊലിയോട് അനുബന്ധിച്ച് നടന്നുവരുന്നു.
നാവിന്റെ രൂപം, മണി, നാരായം
സരസ്വതീദേവിയുടെ നടയില്‍ നാവിന്റെ രൂപം, മണി, നാരായം
എന്നിവ സമര്‍പ്പിച്ചാല്‍ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും
നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ്
വിശ്വാസം. ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘൃതം (ജപിച്ച നെയ്യ്)
കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ‍ താല്‍പര്യം ഉണ്ടാവുകയും

പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. ജാതകത്തിൽ
ബുധനു ബലക്കുറവുള്ളവര്‍ ഇവിടെവന്നു പ്രാർത്ഥിക്കാറുണ്ട്.
ആവണംകോട് പൂരം
മീനമാസത്തിലാണ് പൂരം. ഉത്രം നാളിൽ ‍ ആറാട്ടുവരുന്ന രീതിയിൽ
പത്തു ദിവസം മുമ്പ് കൊടിയേറും. ദേവമേളയായ തൃശ്ശൂർ ‍ ആറാട്ടുപുഴ
പൂരത്തിന് മുൻകാലങ്ങളിൽ അവിടേക്ക് ആനപ്പുറത്ത്
എഴുന്നള്ളിയിരുന്നു ഭഗവതി.
 
പ്രധാന വഴിപാടുകൾ
വിദ്യാവാഗേശ്വരീ പൂജയും മഹാഭിഷേകവുമാണ്
പ്രധാന വഴിപാടുകൾ. സാരസ്വത മന്ത്രാർച്ചന, സാരസ്വതം, ദ്വാദശാക്ഷരി
പുഷ്പാഞ്ജലികളും നടത്തുന്നു. ഇഷ്ടനിവേദ്യം ശര്‍ക്കരപ്പായസമാണ്.
മലർ‍ പറ പ്രധാനം. താമരപൂവ്/മാല സമർപ്പിക്കാം. ജന്മനക്ഷത്രപൂജ,
നിത്യപൂജ ഇവ കൂടാതെ വൃശ്ചികമാസത്തിലെ തൃക്കാർത്തി
കയോടനുബന്ധിച്ചുള്ള ഉദയാസ്തമനപൂജയും വളരെ വിശേഷം.
ദേവിക്ക് ഏറെ ഇഷ്ടപ്പെട്ട വീണക്കച്ചേരിയും സംഗീതാരാധാനയും
ക്ഷേത്രത്തിലെ വലിയമ്പലത്തിൽ ദേവിക്ക് അഭിമുഖമായി ഇരുന്ന്
നേരിട്ട് അർപ്പിക്കാവുന്നതാണ്.
രാവിലെ 5.30ന് നടതുറക്കും. 10ന് നട അടയ്ക്കും.
വൈകിട്ട് 5.30ന് തുറക്കുന്ന നട 7.30ന് അടയ്ക്കും. രാവിലെ ആദ്യം 5.30 നു
നടക്കുന്ന പൂജ സരസ്വതീസങ്കല്‍പത്തിലും 7.45 ന് ഉള്ള പൂജ ദുർഗ
സങ്കല്‍പത്തിലുമാണ്.
ഇരിങ്ങാലക്കുട കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ
നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കേരള ക്ഷേത്രസേവാ ട്രസ്റ്റിന്റെ
ഭരണത്തിന്‍ കീഴിലുള്ള ക്ഷേത്രം പുനരുദ്ധാരണത്തിന്റെ പാതയിലാണ്.
എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ
തെക്കുവശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: