Temple located at Vechoor village near Vaikom of Kottayam district in Kerala. Both Lord Mahavishnu and Ganapathy worshipped here as main deity. Idayazham Sri Vaikunpuram Temple, one of the important Mahavishnu temples in Kerala. Maya Mahavishnu is the main deity of here. This temple is one of the few temples where Lord Mahaganapati, who is known for his grief relief, and Lord Vishnu, who is considered to be the patron saint of the pious people reigns in this temple. At Sri Vaikunpuram Thirunada, all the auspicious offerings are made to all the devotees who experience their devotion and devotion. Thiruvonavoottu is an important offering in this temple and the main offerings to Lord Vishnu are pizhinju payasam and paal payasam. Thooni appam is also an important offering to Mahaganapati. Lord Ayyappa , Shivan and Serpents are the sub deities.
കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള വെച്ചൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവും ഗണപതിയും ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടകൾ . കേരളത്തിലെ പ്രധാന മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇടയാഴം ശ്രീ വൈകുണ്ഡപുരം ക്ഷേത്രം. മായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ദുഃഖനിവാരണത്തിന് പേരുകേട്ട മഹാഗണപതിയും ഭക്തജനങ്ങളുടെ രക്ഷാധികാരിയായി കരുതപ്പെടുന്ന മഹാവിഷ്ണുവും വാഴുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ശ്രീവൈകുണ്ഠപുരം തിരുനടയിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തിരുവോണവൂട്ട് .മഹാവിഷ്ണുവിനുള്ള പ്രധാന വഴിപാടുകൾ പിഴുതു പായസവും പാൽപായസവുമാണ്. തൂണി അപ്പവും മഹാഗണപതിക്കുള്ള ഒരു പ്രധാന വഴിപാടാണ്. അയ്യപ്പൻ, ശിവൻ, സർപ്പങ്ങൾ എന്നിവയാണ് ഉപദേവന്മാർ.
No Events for next 2 days