പച്ച വിരിച്ച പുൽത്തകിടികൾ, നൂറ്റാണ്ടുകളുടെ പഴക്കമേറുന്ന ആൽമരങ്ങൾ, കല്പവൃക്ഷങ്ങളും പാലമരങ്ങളും ഔഷധസസ്യങ്ങളും നെൽവയലും തണൽ വിരിച്ചു നിൽക്കുന്ന പുണ്യഭൂമി,
ത്രിശക്തികളുടെ സംഗമമായ കെഴുവംകുളം ചെറുവള്ളികാവ് ചിറക്കര വിഷ്ണു ക്ഷേത്രം
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പാലാ ഹൈവേയിൽ ചേർപ്പുങ്കൽ എന്ന സ്ഥലതു നിന്നും കൊഴുവനാൽ റൂട്ടിൽ 2.5 km അകലെയാണ് കെഴുവംകുളം എന്ന സ്ഥലത്ത് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
കെഴുവൻകുളം കരയുടെ അതിപുരാതനമായ ദേശാധിപത്യ ക്ഷേത്രമാണിത്. രണ്ട് കൊടിമരങ്ങളുള്ള അപൂർവ ക്ഷേത്രമാണിവിടം .
അഭീഷ്ടാ വരദായിനിയായ ചെറുവള്ളികാവ് ഭഗവതിയും ചിറക്കരദേവനായി സന്താനഗോപാലമൂർത്തി ഭാവത്തിൽ മഹാവിഷ്ണുവുമാണ് ഇവിടെ പ്രധാന പ്രതിഷ്ഠകൾ. 2 മൂർത്തികൾക്കും തുല്യ പ്രാധാന്യമർഹിക്കുന പ്രതിഷ്ഠസങ്കല്പ്പം ആണ് ഇവിടെ. ഗണപതി, സരസ്വതി, ശാസ്താവ്... അന്തിമഹാകാളൻ,അയിലക്ഷി നാഗയക്ഷി., ശ്രീചക്രം.. തേവരമൂർത്തികൾ . ദുർഗ, ഭുവനേശ്വരിമാർ എന്നി ഉപദേവതകൾ ക്ഷേത്ര ചുറ്റമ്പലത്തിനു ഉള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നു, പുറത്ത് രക്ഷസുകൾ യക്ഷിയമ്മ, നാഗങ്ങൾ, മാളികപുറത്തമ്മ തുടങ്ങിയ പ്രതിഷ്ഠയുമുണ്ട്.
എകദേശം ആയിരം വർഷങ്ങൾ പഴക്കം കണക്കാക്കപെടുന്നു ഈ ചരിത്രമുറങ്ങുന്ന പുണ്യ ക്ഷേത്രത്തിനു. ചരിത്രാതീതകാലത്തി ഇവിടം വനപ്രദേശം ആയിരുന്നു. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന് വടക്ക് ഭാഗത്തായി ഒരു ഗുഹാമുഖം പോലുള്ള സ്ഥലത്തു ഒരു യോഗീവര്യൻ വിഷ്‌ണുവിനെ തപസ്സു ചെയ്തു. അവിടെ ആ ചൈതന്യം രൂപപ്പെടുകയും പിന്നീട് ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന്റെ വടക്കു ഭാഗത്തായി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി ആരാധിച്ചു പൊന്നു..ക്ഷേത്രവുമായി ബന്ധപെട്ടു അനേകം കഥകൾ നിലവിൽ ഉണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന് മുമ്പിലുള്ള ക്ഷേത്രകുളം വലിയ ചിറയായിരുന്നു..ഇവിടെ ദേവനു ആലയം പണിത് പ്രതിഷ്ഠ നടത്തി. ചിറയുടെ മുമ്പിലുള്ള ദേവനായത് കൊണ്ട് പിനീട് ചിറക്കര ദേവൻ എന്നറിയപ്പെട്ടു.. പിൽക്കാലങ്ങളിൽ വടക്കു ദേശത്തു ശുക
പുരം ഗ്രാമത്തിൽ നിന്ന് വന്ന ബ്രാഹ്മണർക്കു അന്ന് ക്ഷേത്രം ഭരിച്ചിരുന്ന രാജഭരണാധികാരികൾ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും നോക്കി നടത്താൻ ഏല്പിച്ചു.... കാലക്രെമേണ മറ്റു ബ്രാഹ്മണ കുടുംബങ്ങൾ ക്ഷയിച്ചു പോയി .. അന്നുണ്ടായിരുന്ന ഇന്നത്തെ ഉടമസ്ഥരായ (ഊരാഴ്മക്കാർ ) ഇളങ്ങുളത്തില്ലത്തുക്കാരിൽ ക്ഷേത്ര ചുമതലയും ഉടമസ്ഥാവകാശവും പൂർണമായും നിഷിപ്തമായി.
ഭഗവാന് മകരമാസത്തിൽ തിരുവോണം പള്ളിവേട്ട ആയി ആചരിച്ചു 8 ദിവസത്തെ കൊടിയേറി ആറാട്ടോടു കൂടി ഉത്സവം നടത്തപ്പെടുന്നു... ദേവിക്കു കുംഭമാസത്തിൽ മകം.പൂരം ഉത്രം കുഭാപൂരമഹോത്സവം ആചരിച്ചു പോരുന്നു...പൂരം നാളിൽ 16 കൈ കുറിച്ചുള്ള കളമെഴുത്തും പാട്ടും തിരി ഉഴിച്ചിലും വളരെ ദർശന പ്രധാനമാണ്.. ഉത്രം നാളിൽ ശാസ്താവിന്റെ കളം എഴുത്തു പാട്ടും വടക്കു പുറത്ത് ഗുരുതിയും നടത്തപ്പെടുന്നു.. വൃശ്ചികമാസത്തിലെ കളമെഴുത്തും പാട്ടും ഇന്നാട്ടിലെ 41 കുടുംബക്കാർ പുരാതന കാലം മുതൽക്കെ നടത്തി പോരുന്നു.. മണ്ഡലസമാപനം 41 നു കളമെഴുത്തും പാട്ടും ഉദയാസ്തമനപൂജ നടത്തപ്പെടുന്നു..
ക്ഷേത്രം മേൽശാന്തി: ജയകൃഷ്ണൻ നമ്പൂതിരി ഇളംങ്കുളത്ത് ഇല്ലം- 9947911100
No Events for next 2 days