Temple located at Andoor, Marangattupilly of Kottayam district in Kerala. Sree Gandharva Swami worshipped here as main deity.
ആണ്ടൂർ ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രവും ചരിത്രവും
പ്രപഞ്ചത്തിന്റെ ഉത്പത്തിക്കും നിലനില്‍പ്പിനും കാരണമായ ഒരു ചൈതന്യ ശക്തി ഉണ്ടെന്നു എല്ലാവരും സമ്മതിക്കും..ഈ ശക്തി വിശേഷമായ ഈശ്വരന്‍ ഏകനും ,സര്‍വ്വജ്ഞനും , സര്‍വ്വവ്യാപിയും ,സര്‍വ്വശക്തനുമാണെന്ന് എല്ലാവരും വിശ്വസിച്ചു പോരുന്നു ..പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷയമാകാത്ത ഈശ്വരന്റെ ആസ്തിത്വം തെളിയിക്കാനും വിശദീകരിക്കാനും പ്രയാസമാണ് ... ഈശ്വരന്‍ ശരീരത്തിനും ,മനസ്സിനും ,ബുദ്ധിക്കും വിഷയവിചാരങ്ങള്‍ക്കും അതീതമാണ് ...അത് നിത്യവും ഏകവും പരമശാന്തവുമാണ് ...പ്രപഞ്ചസ്വരൂപിയായ അവിടുന്ന് സാകാരവും നിരാകാരവുമാണ് ...ആരൂപം സങ്കല്‌പ്പിക്കാനൊ സാധ്യമല്ല...അതുകൊണ്ട് സാകാരരൂപമായ വിരാട് രൂപമായി സങ്കല്‍പ്പിച് നാം ഉപാസിക്കുന്നു...ഇവിടെയാണ് ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതായി കാണേണ്ടത് ....
ഭാരതത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്...ഇവിടുത്തെ സുപ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആണ്ടൂര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം...കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍പ്പെട്ട മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലാണ് ആണ്ടൂര്‍ എന്നാ ഗ്രാമപ്രദേശം ..ഐശ്വര്യ ദേവനാല്‍ കനിഞ്ഞനുഗ്രഹിക്കപ്പെട്ട ഈ ഗ്രാമപ്രദേശത്തിന്റെ സൌന്ദര്യത്തില്‍ വിസ്തൃതമായ വയലേലകളും ശാന്തമായി ഒഴുകുന്ന തോടും മാറ്റുക്കൂട്ടുന്നു...
കോട്ടയം ജില്ലയില്‍ പാലാ വൈക്കം റൂട്ടില്‍ ഇല്ലിക്കല്‍ താഴെ ജംഗ്ഷനടുത്താണ് ഐശ്വര്യ ഗന്ധര്‍വസ്വാമി ക്ഷേത്രം...വിദൂരതയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചു ശാസ്ത്രത്തിന്റെ മകുടോദാഹരണമായ ക്ഷേത്രം കാണാം..
ഇന്നത്തെ ക്ഷേത്രത്തിന്റെ പണ്ടത്തെ അവസ്ഥയും ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെപ്പറ്റിയും ക്ഷേത്രോല്പത്തിയേപ്പറ്റിയും ഉള്ള ചരിത്രം ഇങ്ങനെയാണ് :
പതിനെട്ടാം ശതകത്തില്‍ മൈസൂര്‍ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താന്‍ ... കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തരകലഹങ്ങള്‍ ടിപ്പു സുല്‍ത്താനെ ഇങ്ങൊട്ട് ആകര്‍ഷിക്കുകയുണ്ടായി..ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിര്‍ത്ത് നില്‍ക്കാന്‍ പരമ്പരാഗത യുദ്ധമുറകള്‍ ആവര്‍ത്തിച്ചു വരുന്ന കേരളത്തിലെ നാട്ടുരാജക്കന്മാര്‍ക്ക് ശേഷിയില്ലായിരുന്നു..യുദ്ധത്തില്‍ കേരളത്തിന്റെ പെരിയാറിന്റെ വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്...എന്നാല്‍ ഏതാനും വടക്കന്‍ പട്ടണങ്ങളോഴികെ തിരുവിതാംകൂറില്‍ പ്രവേശിക്കാന്‍ ടിപ്പുവിന് കഴിഞ്ഞിരുന്നില്ല..തിരുവിതാംകൂ
ര്‍ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്ത് തമ്പടിച്ച സൈന്യത്തിന് അന്നുരാത്രി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടം ഉണ്ടാവുകയും തുടര്‍ന്ന്‍ ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തത്...ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവയിലും അതിനു വടക്കുഭാഗത്ത് ഉണ്ടായിരുന്ന ആരാധാനാലയങ്ങളും കൃഷിഭൂമികളും പലതും മറ്റും കൊള്ളയടിക്കപ്പെട്ടു...അപ്പോള്‍ ജനങ്ങള്‍ കൈയില്‍ കിട്ടിയതുമായി തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തു ...ആ കൂട്ടത്തില്‍ ഒരു കുടുംബം ആണ്ടൂര്‍ എന്ന ഗ്രാമത്തിലെ വല്ലനാട്ടു പുരയിടത്തില്‍ താമസം ആരംഭിച്ചു...
കാലക്രമേണ അവിടെ നിന്നും ബ്രാഹ്മണ രൂപത്തില്‍ താമസിച്ചിരുന്ന കുടുംബത്തെ ഇപ്പോള്‍ ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് അന്നത്തെ നാടുവാഴി പ്രത്യേകം സ്ഥാനപ്പേര് നല്‍കി താമസിപ്പിച്ചു..അവര്‍ക്ക് കരം ഒഴിവാക്കി അനേകം സ്ഥലം കൃഷികള്‍ക്കും മറ്റുമായി നല്‍കുകയും ചെയ്തു...കരം പിരിവ് തുടങ്ങിയ ചുമതലകള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു...
ഒരു നാള്‍ ആ ഗൃഹത്തിന് അഗ്നിബാധയുണ്ടായി...എന്നാല്‍ ഗൃഹത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു ഭാഗം മാത്രം അഗ്നിക്കിരയായില്ല....പ്രമാണിമാരായ കാരണവര്‍ അതിന്റെ കാരണം ആരാഞ്ഞപ്പോള്‍ അവിടെ യക്ഷീസമേധനായ ഗന്ധര്‍വ്വന്റെ സാന്നിധ്യം ഉള്ളതായി കാണപ്പെട്ടു ..അങ്ങനെ ആ സ്ഥലത്ത് ക്ഷേത്രം പണിയുകയും താമസം ക്ഷേത്രത്തിനു സമീപം തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുകയും ചെയ്തു...
രാജ്യകാര്യങ്ങളും നികുതി പിരിവും മറ്റും ഈ കുടുംബക്കാര്‍ക്ക് രാജാവ് കല്‍പ്പിച്ച് നല്‍കിയിരുന്നതിനാല്‍ ഈ ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിനു """ കൊട്ടകാരത്തുങ്കല്‍ """ എന്നും വല്ലനാട്ടുകാര്‍ എന്നാ വീട്ടുപേര് ലോപിച്ച് പല്ലാട്ടുകാര്‍ എന്ന് ആയിത്തീര്‍ന്നു എന്നാണു ഐതീഹ്യം ...
കാലംകടന്നുപോയി ഈ ക്ഷേത്രം പല്ലാട്ടുകാരുടെ പ്രമുഖ ആരാധനാ കേന്ദ്രമായി ..പൂജാകര്‍മ്മങ്ങള്‍ക്ക് ആളുകളും നിബന്ധനകളും വന്നു..ഇന്നത്തെ പല്ലാട്ടുകാര്‍ ക്ഷേത്രം പണിത് വര്‍ഷങ്ങള്‍ക്കുമുംബ് "കൂടാരത്തിനുള്ളിലെ പീഠത്തില്‍ വാളും വാല്‍ക്കണ്ണാടിയു"മായി ദേവവിധിപ്രകാരം ശ്രീകോവിലില്‍ പ്രതിഷ്ടിച്ചു...
ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കെ നിത്യപൂജയില്ലായിരുന്നു..എല്ലാ മലയാളമാസത്തിലെയും തിരുവോണം നക്ഷത്രത്തിലും അവസാന ദിവസം സംക്രാന്തി ദിനമായും രണ്ടു ദിവസം മാത്രമേ നടതുറന്നു പൂജ ഉണ്ടായിരുന്നുള്ളൂ ...കൂടാതെ അഷ്ടമിരോഹിണി ,നവരാത്രി ഉത്സവം വിഷുക്കണി കണ്ട് അഞ്ചുദിവസത്തെ കളമെഴുത്ത് പാട്ട് എന്നിവ പ്രധാന ചടങ്ങുകളായി കൊണ്ടാടി പോന്നിരുന്നു...
ക്ഷേത്ര ജീര്‍ണ്ണോദ്ധരണം 1991ല്‍ നടത്തി..കയ്യില്‍ അമ്പും വില്ലും പിടിച്ചു നില്‍ക്കുന്ന ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയെയും കാന്തയായി കണ്ണാടി പിടിച്ചു ഗോപിതൊടുന്ന സുന്ദരയക്ഷിയേയും ശിലയില്‍ കൊത്തിയെടുത്ത് പ്രതിഷ്ഠ നടത്തി...ഇവരെക്കൂടാതെ തുല്യപ്രാധാന്യത്തോട് കൂടി പടിഞ്ഞാറ് ദര്‍ശനമായി ഭഗവതിയെയും പ്രതിഷ്ടിചിരിക്കുന്നു...കൂടാതെ ശാസ്താവ് ,രക്ഷസ്സ് ,ഗുരുനാഥന്‍ ,സര്‍പ്പദൈവങ്ങള്‍ തുടങ്ങിയ ഉപദേവപ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്...
രാജാവാഴ്ചക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട ചൈതന്യ ധന്യമായ ഭഗവാന്‍ കുടികൊള്ളുന്ന പുണ്യപുരാതന തീര്ത്ഥാടന കേന്ദ്രമാണ് ആണ്ടൂര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം ...ബ്രാഹ്മണ ഭാവത്തില്‍ ജീവിച്ചിരുന്ന പല്ലാട്ട് കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ആയിരുന്നു ആദ്യകാലം പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്നത് ..അദ്ദേഹത്തിനെ ഇപ്പോള്‍ ഗുരുനാഥനായി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിരുന്നു...ക്ഷേത്രദര്‍ശനത്തിനു എത്തുന്നവര്‍ ഗുരുനാഥനെ വണങ്ങിയതിനുശേഷമേ ഭഗവാനെ വണങ്ങാവൂ എന്നാണു പഴമക്കാരായ ആളുകള്‍ പറയുന്നത്...
ഗുരുനാഥന് ശേഷം ഈ പ്രദേശത്തെ പ്രമുഖ നമ്പൂതിരി മനയായ മൂത്തേടത്ത് മനയിലെ വലിയ തിരുമേനി ഭഗവാന്റെ പൂജാരിയായി വന്നു ചേര്‍ന്നു ...ഭക്തി ഭാവങ്ങളുടെ പരമരൂപ ചൈതന്യമായിരുന്നു അദ്ദേഹം ....പരമഭക്തനായ അദ്ദേഹത്തിന്റെ പൂജാവേളയില്‍ യക്ഷീസമേധനായ ഗന്ധര്‍വ്വസ്വാമി പ്രത്യക്ഷപ്പെടുമായിരുന്നു ...ക്ഷേത്രത്തിനെ വടക്ക് ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലം...അദ്ദേഹം തന്റെ നിത്യതേവാരമൂര്‍ത്തിയായ ശാസ്താവിനെയും പൂജിച്ചിരുന്നു...അങ്ങനെ ഭഗവാനെ പൂജിക്കാനെത്തിയ ആ ബ്രാഹ്മണന്‍ കാലങ്ങളോളം ഭഗവാനു പൂജ ചെയ്തു പോന്നു...ഭഗവാന്റെ പൂജ വേളയില്‍ ആ ബ്രാഹ്മണന്‍ ഭഗവല്‍ ചൈതന്യത്തില്‍ ദിവ്യപ്രഭാവലയമായി ലയിച്ചു ചേര്‍ന്നു...വളരെകാലം ഭഗവാന്റെ പൂജാരിയാകുവാന്‍ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ രക്ഷസ്സിനെ നിത്യതേവാരമൂര്‍ത്തിയായ ശാസ്താവിനോടുകൂടി പ്രതിഷ്ടിചിട്ടുണ്ട് ....ക്ഷേത്രത്തിലെ മതില്‍കേട്ടുകള്‍ക്ക് പുറത്ത് സര്‍പ്പദൈവങ്ങളേയും യഥാവിധി പ്രതിഷ്ടിചിരിക്കുന്നു .....
ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം പ്രധാന ദേവനും ഉപദേവതകളും ഗന്ധര്‍വസ്വമി യക്ഷിഭഗവതി
------------------------------------------------------------------------------------------------------------------------
സമചതുരക്രിതിയിലുള്ള പ്രധാന ശ്രീകോവിലിനുള്ളില്‍ മഹാ വിഷ്ണുവിന്റെ ചൈതന്യത്തോടെ യക്ഷി സമേതനായ ഐശ്വര്യ ഗന്ധര്‍വ സ്വാമി കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നു.യക്ഷിഭഗവതി ഗന്ധര്‍വസ്വമിഉടെ മടിയില്‍ ഇരിക്കുനതായാണ് സങ്കല്‍പം .പാല്‍പായസവും മുല്ലപൂ മാലയും ആണ് ഗന്ധര്‍വസ്വമിഉടെ പ്രധാന വഴിപാട്. ഗന്ധര്‍വപൂജ,അര്‍ച്ചന,പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ് മറ്റു വഴിപാടുകള്‍.
ഭഗവതി
മുഖ്യ പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യം തന്നെയാണ് ഈ ക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. മുഖ്യ പ്രതിഷ്ഠയായ ഗന്ധര്‍വസ്വമി യക്ഷിഭഗവതിഉടെയും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ് ഐതിഹ്യം. അതുകൊണ്ട്തനെ ഉത്സവതിനു ഭഗവതി പാട്ടാണ് ആദ്യദിനം. ഭദ്ര ദേവിയാണ് ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക് വശം) പടിഞ്ഞാറു ദര്‍ശനമായാണ് പ്രതിഷ്ഠ.
ശാസ്താവ്
കൈലാസ നാഥനായ പരമശിവന്റെയും മൊഹിനീരൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ് ശാസ്താവ് എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക് വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.
അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ് പ്രധാന വഴിപാടുകള്‍. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.
ബ്രഹ്മ രക്ഷസ്സ്
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക് വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.
പാല്‍പായസമാണ് ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്. ശാസ്താവും ബ്രഹ്മരക്ഷഉം ഒരു ശ്രീ കോവിലിലാണ് പ്രതിഷ്ഠ നടത്തിഇരികുനത്.
ഗുരു
ക്ഷേത്രം നിര്‍മിച്ച പുന്യാത്മവിനെ ആണ് ഗുരുവായി സങ്കല്പിച്ചു പ്രതിഷ്ഠ നടത്തിഇരികുനത്.ക്ഷേത്ര മതില്കകത് വടക്ക് പടിഞ്ഞാറായി കുടികൊള്ളുനത് .
ഐശ്വര്യ ഗന്ധര്‍വ്വസ്വാമിക്ഷേത്രം :-ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷസ്ഥാനം
---------------------------------------------------------------------------------------
ഐശ്വര്യഗന്ധര്‍വ്വനും സുന്ദരയക്ഷിയും തുല്യപ്രാധാന്യത്തോടെ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണ് ആണ്ടുര്‍ ശ്രീ ഐശ്വര്യഗന്ധര്‍വ്വസ്വാമിക്ഷേത്രം....ഈ ക്ഷേത്രസങ്കേതം ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷകേന്ദ്രമാണ് ...കാന്തയായി സുന്ദരയക്ഷിക്കൊപ്പം വിരാജിക്കുന്ന പ്രേമസ്വരൂപനായ ഐശ്വര്യഗന്ധര്‍വ്വന്‍ പ്രണയം , ദാമ്പത്യം , കല , സമ്പത്ത് , എന്നിവയുടെ അധിപന്‍ ആണ്...
കൂടാതെ ശക്തി സ്വരൂപിണിയായ യക്ഷിയമ്മയും കൂടി ഇവിടെ അനുഗ്രഹദായിനിയായി വിളങ്ങുമ്പോള്‍ ഇവിടെ എത്തിയാല്‍ അഭീഷ്ടമെന്തോ അത് സാദ്ധ്യം...ഉദിഷ്ഠകാര്യത്തിനു ഐശ്വര്യഗന്ധര്‍വ്വ പൂജ പ്രാധാന്യമേറിയതാണ് ....
ഗന്ധര്‍വ്വസ്വാമിയെയും യക്ഷിയമ്മയെയും കൂടാതെ ഭഗവതി , ശാസ്താവ് , രക്ഷസ്സ് , ഗുരുനാഥന്‍ എന്നീ ഉപദേവതകളും സര്‍പ്പങ്ങളും ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു...
ഐശ്വര്യ ഗന്ധര്‍വ്വപൂജ
----------------------------
ഐശ്വര്യഗന്ധര്‍വ്വന്‍ സമ്പത്തിന്റെയും കലകളുടെയും മൂര്‍ത്തിയാണ് ..സുന്ദരിയായ കാന്തയെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് ഈ ദേവന്‍ ഉത്തമദാമ്പത്യത്തിന്റെയും കൂടി മൂര്‍ത്തിയാണ്...ഗന്ധര്‍വ്വനടയില്‍ മനമുരുകി പ്രാര്‍ഥിച് ഗന്ധര്‍വപൂജ യഥാവിധി ചെയ്‌താല്‍ കടത്തില്‍ നിന്ന് മുക്തി , സമ്പത്ത് സമൃദ്ധി ,വിവാഹ യോഗം സന്താന സൌഭാഗ്യം .എന്നീ അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നു ...സ്വന്തം പേരിലും നാളിലും നടത്തുന്ന ഈ പൂജയില്‍ പങ്കെടുക്കുന്നതും വളരെ ഉത്തമമായി കാണുന്നു...
തിരുവോണ പൂജ
--------------------
എല്ലാ മാസത്തിലേയും തിരുവോണ നക്ഷത്രം ഭഗവാന്റെ ജന്മനാളായി ആഘോഷിക്കുന്നു...വൈഷ്ണവരൂപത്തിലുള്ള ഗന്ധര്‍വനായിട്ടാണ് ഇവിടുത്തെ പൂജകള്‍ നടത്തപ്പെടുന്നത് ..വെള്ളനിറത്തിലുള്ള മാലകളും ,പൂജാപുഷ്പങ്ങളും പ്രാധാന്യമാണ് ...കടുംപായസം,പാല്‍പ്പായസം ,വെള്ളനിവേദ്യം ,അപ്പം ,അട മുതലായവ പ്രധാനപ്പെട്ട വഴിപാടുകളായും നടത്തപ്പെടുന്നു ...
സംക്രാന്തിപൂജ
----------------
വര്‍ഷത്തിലെ എല്ലാ മലയാളമാസത്തിലെയും അവസാന ദിവസം സംക്രാന്തിയായി ആഘോഷിക്കുന്നു...ഈ ദിവസം രണ്ടുനേരവും നടതുറന്നു പൂജയുണ്ടായിരിക്കും...വിവാഹതടസ്സത്തിനും ,സന്താന സൗഭാഗ്യത്തിനും മറ്റുമായി പൂജകള്‍ നടത്തപ്പെടുന്നു...എല്ലാവിധ തടസ്സങ്ങള്‍ക്കും സംക്രാന്തിദിനത്തിലെ പൂജകള്‍ക്കും വഴിപാടുകള്‍ക്കും പ്രാധാന്യമേറെയാണ്...
കൂടാതെ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി പൂജ വൈകുന്നേരം മാത്രമായും അപ്പവും അടയും പ്രധാനവഴിപാടായും നടത്തപ്പെടുന്നു..കന്നിമാസത്തില്‍ മൂന്നു ദിവസം നവരാത്രി പൂജ..മണ്ഡലകാലത്ത് നാല്‍പ്പത്തി ഒന്ന് ദിവസം പൂജ യും രാമായണ മാസാചരണം എന്നിവ ഭംഗിയായി നടത്തപ്പെടുന്നു...
തിരുവുത്സവം
-----------------
എല്ലാ വര്‍ഷവും മേടമാസത്തില്‍ വിഷുകണി കണ്ടു തുടങ്ങി അഞ്ചു ദിവസം നമ്മുടെ ദര്‍ശനങ്ങള്‍ക്കും ഈശ്വരസങ്കല്‍പ്പങ്ങള്‍ക്കും തടസ്സം കൂടാത്ത വിധത്തില്‍ ക്ഷേത്രാചാരചടങ്ങുകളും കലാപരിപാടികളോടും കൂടി തിരുവുത്സവം നടത്തി പോരുന്നു...
കലശവും പ്രാധാന്യവും
---------------------------
കലശ ശ്ലോകം
കൊല്ലം നൂറ്ററുപത്തിയാറു ദിനാമാറാം
വെള്ളി മേട ദ്വയം
വെള്ള പഞ്ചമി നാള്‍ മകീര മിവയൊ -
ട്ടൊന്നിയ്ക്കൊയാണ്ടൂരെഴും
ഗന്ധര്‍വ്വന്‍ ,നിജയക്ഷി .ഭദ്ര ,ഗുരു ,ശാസ്താ
രക്ഷ ദേവേന്ദ്രരേ
ബിംബം മാറി നവീകരിച്ചു ശുഭമായ്
( എം ഡി വി നമ്പൂതിരി ,മനയത്താറ്റ് ,രാമമംഗലം )
എല്ലാ വര്‍ഷവും പ്രതിഷ്ടാടിനമായ മേടമാസം ആറാം തീയതി നടത്തിവരുന്ന പുണ്യവും ദേവനിഷ്ഠമുള്ളതുമായ ഒരു വഴിപാടാണ് ദിവ്യ കലശാഭിഷേകം ...സ്വന്തം പേരിലും നക്ഷത്രത്തിലും ഈ വഴിപാട് നടത്തിവരുന്നു...ക്ഷേത്രം തന്ത്രി രാമമംഗലം മനയത്താറ്റ് ബ്രഹ്മശ്രീ അനില്‍ദിവാകരന്‍ നമ്പൂതിരിയുടെ പ്രധാനകാര്‍മ്മികത്ത്വത്തില്‍ നടത്തിവരുന്നു...
കളമെഴുത്തും പാട്ടും
-----------------------
വഴിപാടുകളില്‍ അതിപ്രധാനമാണ് കളമെഴുത്തും പാട്ടും ...ഭഗവതിയുടെയും ശാസ്താവിന്റെയും യക്ഷിസമേതനായ ഗന്ധര്‍വസ്വാമിയുടെയും തിരു സ്വരൂപങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് എഴുതിയിട്ട് ദേവതകളെ അതില്‍ ആവാഹിച് പ്രസന്ന പൂജകളും മറ്റും കൊടുത്ത് പാട്ടും കുരവയും കൊണ്ട് ദേവതകളെ പൂജിക്കുന്നു..ഈ വഴിപാട് ഭക്തജനങ്ങള്‍ തങ്ങളുടെ കാര്യസാധ്യത്തിനു വേണ്ടി നടത്തുന്നു..
നിറപറ
---------
ഐശ്വര്യ ഗന്ധര്‍വസ്വാമിയുടെ കരുണാകടാക്ഷങ്ങള്‍ ,ധനധന്യാദി സമൃദ്ധി ,കൃഷി ,ഐശ്വര്യം എന്നിവ വര്‍ദ്ധിക്കുന്നതിനും ആയുരാരോഗ്യ സൌഖ്യത്തിനും വേണ്ടി ഭഗവാന്റെ തൃപ്പാദങ്ങളില്‍ നിറപറ സമര്‍പ്പിക്കുന്നു...എല്ലാവര്‍ഷവും മേടം ഒന്ന് മുതല്‍ ആറാം തീയതി വരെയാണ് നിറപറ സ്വീകരിക്കുന്നത്...
അന്നദാനം മഹാദാനം
-----------------------
ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയുടെ തിരുവുത്സവത്തോടുകൂടി എല്ലാവര്‍ഷവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തി വരാറുണ്ട്.ഇക്കാലത് ഭക്തജനങ്ങള്‍ അന്നദാനം വഴിപാടായി നടത്തിവരാറുണ്ട് ...മറ്റേതൊരു ദാനവും അന്നദാനത്തിന് തുല്യമല്ല.
ജന്മദിനം ,ഷഷ്ടി പൂര്‍ത്തി ,ശതാഭിഷേകം ,ഗൃഹപ്രവേശം ,വിവാഹാദി ദിവസങ്ങളിലും മറ്റെല്ലാ വിശേഷങ്ങള്‍ക്കും പിതൃക്കളുടെ പ്രീതിക്കായും കൃഷി ,തൊഴില്‍ വിജയങ്ങള്‍ക്കും ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയുടെ തിരുനടയില്‍ അന്നദാനം വഴിപാടായി നടത്തുന്നത് പുണ്യത്തില്‍ പുണ്യകരമായതും സര്‍വ്വൈശ്വര്യാഭിഷ്ട സിദ്ധികള്‍ക്കും അതനുഗ്രഹപ്രദമാകുന്നു ...
അന്നദാനം ഒരു ദിവസത്തേതായും അതിനു സാധിക്കാത്തവര്‍ക്ക് കഴിവനുസരിച് സംഭാവന നല്‍കി ഈ മഹത് സംരംഭവുമായി സഹകരിക്കാവുന്നതാണ് ...അന്നദാനം വഴിപാടായി നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനകള്‍ ക്ഷേത്രത്തില്‍ നേരിട്ട് നല്‍കുകയോ തപാലില്‍ അയച്ചു തരുകുകയോ ചെയ്യാം ...
No Events for next 2 days