Temple located at Mandapathinkadavu, Ottasekharamangalam near Kattakada of Thiruvanthapuram district in Kerala. Sree Subrahmanya Swami worshipped here as main deity.
ഗ്രാമവിശുദ്ധിയും ലാളിത്യവും നിറഞ്ഞ് നിൽക്കുന്ന
മണ്ഡപത്തിൻകടവ് എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയമാകുന്ന
പുണ്യസങ്കേതമാണ് കുന്നിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. കാവുകളും
മഞ്ഞ് പെയ്യുന്ന മലനിരകളുടെ പശ്ചാത്തലവും പ്രഭാത സന്ധ്യകളിൽ
ഈറൻ കാറ്റിനൊപ്പമെത്തുന്നശംഖൊലിയും മണിനാദങ്ങളും
സുപ്രഭാതങ്ങളുമെല്ലാം ചേർന്ന് ആദ്ധ്യാത്മികത നിറഞ്ഞ് നിൽക്കുന്ന
ചേതോഹരമായ സുന്ദരഗ്രാമം.
ഈ ദേശത്ത് കാറ്റുവീശുന്നതും മഴപെയ്യു ന്നതും
അഗ്നിജ്വലിക്കുന്നതും ഉദയാസ്തമനങ്ങൾ നടക്കുന്നതും ഋതുഭേദങ്ങൾ
മാറുന്നതുമെല്ലാം ആരുടെ ശക്തികൊണ്ടാണോ സംഭവിക്കുന്നത് ആ
മഹാശക്തിയാണ് സർവ്വതിനും നാഥനായ ഈ ക്ഷേത്രത്തിൽ
കുടികൊള്ളുന്ന ശക്തിസ്വരൂപനായ കുന്നിൽ അപ്പൻ.
പഴമയുടെ ചരിത്രഗന്ധം നുകർന്ന് കൊണ്ട് ചന്ദനസുഗന്ധം വീശി
നിൽക്കുന്ന ഈ കുന്നിൻ മുകളിലുള്ള നടയിൽ നമ്രശിരസ്ക്കരിക്കാം.
ഐതീഹ്യപെരുമഴയുടെ മഞ്ഞ്തുള്ളികൾ പൊഴിയുന്ന ഈ സങ്കേതം
അറിവേറെയാകു ന്നതിനുമുമ്പ് ശക്തിസ്വരൂപനെ വച്ച് ആരാധിച്ച
പൂർവ്വാചാര്യന്മാരെ ഒരു നിമിഷം സ്മരിക്കാം. പഴമയിൽ നിന്നും
പുതുമയിലേക്ക് ഒരു തീർത്ഥയാത്ര പോകാം.....
ഐതിഹ്യം
അഗസ്ത്യമലയുടെ അടിവാരത്തിൽ നിന്നും ഉത്ഭവിക്കുന്ന
പവിത്രമായ നെയ്യാർ തഴുകി ഒഴുകുന്ന ഗ്രാമത്തിൽ ആറാട്ടുകടവും
കൽമണ്ഡപവും ഉണ്ടായിരുന്ന പ്രാചീനകാലത്തെ സ്മരണ നിലനിർത്തി
മണ്ഡപത്തിൻ കടവ് എന്ന സ്ഥലപ്പേര് സിദ്ധിച്ച പ്രദേശം.
രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബവുമായി അഭേദ്യമായ
ബന്ധം ഉണ്ടായിരുന്ന പ്രദേശത്ത് കുതിരവണ്ടികളും കാളവണ്ടികളും
ഓടുന്ന ചെമ്മൺ പാതകൾ കഴിഞ്ഞ് കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും
നിറഞ്ഞ കുന്നിൻ മുകളിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ
ആസ്ഥാനം.
ജ്ഞാനിപോറ്റി എന്ന ഗുരുഭൂതനായ കാരണവർ തന്റെ
ദേശാടനത്തിനിടയിൽ കിട്ടിയ വടിവൊത്ത പഞ്ചലോഹനിർമ്മിത മായ
ശിവ സുബ്രഹ്മണ്യ വിഗ്രഹം . ക്ഷേത്രം വച്ച് ആരാധിക്കുന്ന തിന്
സ്ഥലമന്വേഷിച്ച് നടന്നപ്പോൾ തനിക്ക് കിട്ടിയ സ്വപ്ന
ദർശനസാക്ഷാത്കാരമാണ് കുന്നിൻ മുകളിലുണ്ടായിരുന്ന ഓട് മേഞ്ഞ്
മൺചുവരിൽ നിർമ്മിച്ച കുഞ്ഞുക്ഷേത്രം. ഐശ്വര്യ മുള്ള
ബാലമുരുകനും കുഞ്ഞുക്ഷേത്രത്തിന്റെ നടയിൽ പീഠത്തിൽ
സ്വയംഭൂവിഗ്രഹമായി ഗണപതിയും ചേർന്ന പഴയ ക്ഷേത്രം നാനാ ജാതി
മതസ്ഥരുടെയും ഒരു പുണ്യസങ്കേതമായി മാറി. നാട്ടുകാരുടെയും
പ്രമാണിമാരുടെയും സഹായത്താൽ കാവടിപ്പുരയും ഊട്ടുപുരയുമായി
ക്ഷേത്രം അഭിവൃദ്ധിപ്പെട്ടു. കാലങ്ങൾ കഴിഞ്ഞു പ്രായാധിക്യം കാരണം
കാരണവർക്ക് ക്ഷേത്രകാര്യങ്ങൾ നടത്താൻ കഴിയുന്നില്ല അക്കാലയളവിൽ
രാജ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യ ഭക്തനായ തിരു
വനന്തപുരത്ത് കാരൻ ശ്രീ.കൃഷ്ണൻ നായർ ഇവിടെ വന്ന് താമസിക്കു
കയും ക്ഷേത്ര കാര്യങ്ങളിൽ ശ്രദ്ധിക്കാനും ഇടയായി. ഭക്തനെന്ന്
ബോദ്ധ്യപ്പെട്ട കാരണവർ ക്ഷേത്ര കാര്യങ്ങൾ നോക്കു ന്നതിനായി
അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ശിവസുബഹ്മണ്യ
വിഗ്രഹത്തോടുകൂടിയ ക്ഷേത്രവും കരമൊഴിവായി കിട്ടിയ യഥാർത്ഥ
കുമാരമണ്ഡപം പുരയിടവും കൃഷ്ണൻ നായർക്ക് ദാനമായി നൽകി
കാരണവർ സമാധിസ്ഥനാവുകയും ചെയ്തു.
കാരുണ്യമൂർത്തിയായ ഭഗവാന്റെ കാരുണ്യം അന്നും ഈ
നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും കാരണമായി. കാലക്രമേണ
കൃഷ്ണൻ നായരുടെ കാലശേഷം തന്റെ മകനും ഇപ്പോഴത്തെ ട്രസ്റ്റിന്റെ
സർവ്വരക്ഷാധികാരിയുമായ പേരൂർക്കട ശ്രീ. കെ. രാധാ കൃഷ്ണൻ
നായർക്ക് പൈതൃകമായി ലഭിക്കുകയും ചെയ്തു. ക്ഷേത്രവും
സ്വത്തുക്കളും ഇപ്പോൾ ട്രസ്റ്റ് രൂപീകരിച്ച് ഇന്നത്തെ രീതിയിലുള്ള
(തെക്കൻ തിരുവിതാം കൂറിൽ ഷഡാധാര പ്രതിഷ്ഠയുള്ള
സുബ്രഹ്മണ്യസ്വാമി) ക്ഷേത്രമായി മാറ്റുകയും ചെയ്തു.
No Events for next 2 days